Skip to main content

മേട്രൺ കം റെസിഡൻറ് ട്യൂട്ടർ നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ കലവൂർ (ആര്യാട്), അമ്പലപ്പുഴ, പുലിയൂർ (ചെങ്ങന്നൂർ), കരിമുളയ്ക്കൽ (ഭരണിക്കാവ്) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ
 (പെൺകുട്ടികൾ)  അന്തേവാസികളായ വിദ്യാർഥികളുടെ  പഠന മേൽനോട്ട ചുമതലകൾക്കായി വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെ സമയത്ത് പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകളെ മേട്രൺ കം റെസിഡൻറ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നു.മാസം 12000/രൂപ ഓണറേറിയം  ലഭിക്കും. ബിരുദവും ബി.എഡും യോഗ്യതയുള്ളവരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി/യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ  ജൂലൈ 14 ന് രാവിലെ 11ന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ  :0477-2252548

date