Skip to main content

ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ആലപ്പുഴ: ജില്ലയില്‍ ഇതുവരെ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂര്‍ നാലും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 43 കുടുംബങ്ങളില്‍ നിന്നായി 150 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ചെങ്ങന്നൂരില്‍ 12 കുടുംബങ്ങളില്‍ നിന്നായി 44 പേര്‍ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. ജെ.ബി.എസ്. കീഴ്‌ചേരിമേല്‍, തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., പകല്‍വീട്, ഹിന്ദു യു.പി. സ്‌കൂള്‍ എന്നിവയാണ് ചെങ്ങന്നൂര്‍ താലൂക്കിലെ ക്യാമ്പുകള്‍. ചേര്‍ത്തലയില്‍ 28 കുടുംബങ്ങളില്‍ നിന്നായി 85 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. കോണാട്ടുശ്ശേരി സ്‌കൂളും കണ്ണിക്കാട്ടുമാണ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍. മാവേലിക്കരയില്‍ തുടങ്ങിയ ഒരു ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 20 പേര്‍ താമസിക്കുന്നു. 

ജില്ലയില്‍ പ്രകൃതി ക്ഷോഭത്തില്‍ 117 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി. ചേര്‍ത്തല- 35, അമ്പലപ്പുഴ- 36, കുട്ടനാട്- 12, കാര്‍ത്തികപ്പള്ളി- 17, മാവേലിക്കര- 10, ചെങ്ങന്നൂര്‍-7 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. 

date