Skip to main content

ദിശ മെഗാ തൊഴിൽ മേള  ജൂലൈ 16ന്

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് പുന്നപ്ര കാർമ്മൽ പോളിടെക്‌നിക്കൽ നടക്കുന്ന മെഗാ തൊഴിൽ മേള ദിശ 2023 എ.എം ആരിഫ്  എം.പി ഉദ്ഘാടനം ചെയ്യും.  30 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 35 വയസ്സ് പ്രായപരിധിയും കുറഞ്ഞ യോഗ്യത പ്ലസ് ടുവുമുളള ആലപ്പുഴ ജില്ലയിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.  സ്‌പോട്ട്  രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 0477-2230624, 8304057735

date