Skip to main content
പിടിക്കപ്പറമ്പ് റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പിടിക്കപ്പറമ്പ് റോഡ് യാഥാർത്ഥ്യമാകുന്നു

പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ

പിടിക്കപ്പറമ്പ് റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. നാലാം വാർഡിലാണ് പിടിക്കപ്പറമ്പ് റോഡ്. 262 മീറ്റർ ദൈർഘ്യത്തിലുള്ള മൺറോഡ് ടാറിട്ട റോഡ് ആക്കി മാറ്റുന്നതോടെ 25 കുടുംബങ്ങൾക്കാണ് യാത്ര സൗകര്യം ഒരുങ്ങുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ഫ്രാൻസിസ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ശങ്കരനാരായണൻ, നിഷ ദിനേഷ്, വാർഡ് മെമ്പർമാർ പ്രിയ ചന്ദ്രൻ, സുബ്രഹ്മണ്യൻ ടി ബി, ബെന്നി തെക്കിനിയത്ത്, കവിത ജോസ്, രവീന്ദ്രനാഥ്, പിഡബ്ല്യുഡി അസിസ്റ്റൻ്റ് എഞ്ചിനീയർ ആഷിഫ് തുടങ്ങിയവർ പങ്കെടുത്തു.

date