Skip to main content

മഴക്കാല മുന്നറിയിപ്പ് : നിരോധനങ്ങൾ നീക്കി ഉത്തരവായി 

 

ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി  ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഹൈഡൽ ടൂറിസത്തിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ  നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും കലക്ടർ അറിയിച്ചു.

date