Skip to main content

ഏരൂൽ അങ്കണവാടി ഡ്രെയിനേജ് ഉദ്ഘാടനം ചെയ്തു

 

ചേമഞ്ചേരി ഏരൂൽ അങ്കണവാടി ഡ്രെയിനേജിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-2023 പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഡ്രെയിനേജ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മുഖ്യാതിഥിയായി.

പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ അഭിനീഷ്, കാപ്പാട് ഡിവിഷൻ സമിതി കോഡിനേറ്ററും ഗ്രാമപഞ്ചായത്തംഗവുമായ വി മുഹമ്മദ് ഷരീഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീൻകോയ സ്വാഗതവും  അങ്കണവാടി വർക്കർ എൻ വി ബീന നന്ദിയും പറഞ്ഞു.

date