Skip to main content

ലഹരി വിരുദ്ധ ക്യാമ്പയിൻ ; പരിശീലനം നൽകി

 

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള " ഉയരെ" ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു. വട്ടോളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. നരിപ്പറ്റ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ക്ലാസ് നയിച്ചു. 

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീബ സുനിൽ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ഷമീന, ടി വി കുഞ്ഞിക്കണ്ണൻ, കെ കൈരളി, ഗീത രാജൻ, പി ആർ ഒ റെനി, കുന്നുമ്മൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ എന്നിവർ സംസാരിച്ചു. കുറ്റ്യാടി  ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

date