Skip to main content

അറിയിപ്പുകൾ

 

വ്യക്തിഗത വായ്പ പദ്ധതി

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. വായ്പാ തുക പരമാവധി 4,00,000/രൂപ. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. പലിശ നിരക്ക് 10 ശതമാനം. ജാമ്യമായി സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495-2767606, Mob: 9400068511 

 

കുടിശ്ശിക അദാലത്ത് ക്യാമ്പ്

കേരള ഷോപ്സ് ആന്‍റ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജൂലൈ 13ന് താമരശ്ശേരി വ്യാപാരഭവനില്‍ രാവിലെ 10.30 മുതല്‍ നാല് വരെ കുടിശ്ശിക അദാലത്ത് ക്യാമ്പ് നടത്തുന്നു. ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുവരെ അംശാദായം അടവാക്കാത്തതുമായ സ്ഥാപനങ്ങള്‍ കുടിശ്ശിക അദാലത്തില്‍ പങ്കെടുത്ത് പിരിഞ്ഞ് പോയ തൊഴിലാളികളുടെ തൊഴിലുടമ വിഹിതം മാത്രം അടവാക്കി തൊഴിലാളികളെ ഒഴിവാക്കുകയും, നിലവിലുള്ള തൊഴിലാളികളെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434
                        
                                    
 

പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ  അക്കാദമി 2022 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡ് നൽകുന്നതിനായി പരിഗണിക്കുന്നത്. കലാകാരന്റെ പേര്, വിലാസം, ജനനതിയ്യതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ്  വേണം. കാലകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. രണ്ട് പാസപോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷകൾ ആഗസ്ത് 18 വരെ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ.ചിറക്കൽ. കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 - 2778090.

date