Skip to main content

കെ എ എസ് പ്രഥമ ബാച്ചിൽ നിന്നും 11 ഉദ്യോഗാർത്ഥികൾ ജില്ലയിൽ  നിയമിതരായി

 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (കെ എ എസ്) പ്രഥമ ബാച്ചിൽ നിന്നും 11 ഉദ്യോഗാർത്ഥികളെ ജില്ലയിൽ നിയമിച്ചു.
സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന വിവിധ വകുപ്പുകളിലേക്കും ജില്ലയിലെ മറ്റു സർക്കാർ വകുപ്പുകളിലുമായാണ്  കെ എ എസ് ഉദ്യോഗാർത്ഥികളെ നിയമിച്ചത്. 

സർവ്വേയും ഭൂരേഖയും വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സർവ്വേയറായി കെ.എം ഹരീഷ്  ചുമതലയേറ്റു. തദ്ദേശ സ്വയം ഭരണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി  എം.ഗൗതമൻ, കൊയിലാണ്ടി നഗരസഭ സെക്രട്ടറിയായി ഇന്ദു എസ് ശങ്കരി, പിഡബ്യൂഡിയിൽ ഫിനാൻഷ്യൽ അസിസ്റ്റന്റായി കെ.ജി ജയകൃഷ്ണൻ, ജില്ലാ ഓഡിറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോഷോ ബെന്നറ്റ് ജോൺ, ജില്ലാ വിദ്യാഭ്യാസ ഓഫീസറായി എൻ.മുയിനുദ്ധീൻ, തദ്ദേശ സ്വയം ഭരണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി പൂജാ ലാൽ, മൈനർ ഇറിഗേഷൻ വകുപ്പിൽ ഫിനാൻഷ്യൽ അസിസ്റ്റന്റായി പ്രീത സ്‌കറിയ, പൊതുമരാമത്ത് വകുപ്പിൽ ഫിനാൻഷ്യൽ അസിസ്റ്റന്റായി എ.ആർ ശരവണൻ, ലാന്റ് ആന്റ് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടറായി (ഇലക്ഷൻ)ഡോ.ശീതൾ ജി മോഹൻ, ചരക്ക് സേവന നികുതി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി എ സേവ്യർ,  എന്നിവരാണ് നിയമനം ലഭിച്ച കെ എ എസ് ഉദ്യോഗാർത്ഥികൾ.

ജുലൈ മൂന്നിനായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ശുപാർശ പ്രകാരം നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കെഎഎസ് സ്പെഷ്യൽ  റൂൾസ് പ്രകാരം ഒന്നര വർഷത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം നൽകുന്നത്.

date