Skip to main content

അറിയിപ്പുകൾ

 

 

ഐ.ടി. ഐ പ്രവേശനം

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യിൽ 2023 വർഷത്തിൽ വിവിധ എൻ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി : ജൂലൈ 15 കൂടുതൽ വിവരങ്ങൾക്ക് : www.itiadmissions.kerala.gov.in   0495- 2373976

 

ലാന്റ്ബാങ്ക് പദ്ധതി: ഭൂമി വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് ഭൂരഹിതരായ പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം. നിശ്ചിത അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364

 

ഐ.ടി.ഐ പ്രവേശനം ആരംഭിച്ചു

ഐ ടി ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകിയവർ തൊട്ടടുത്ത ഗവ. ഐ.ടി.ഐയിൽ പോയി വെരിഫിക്കേഷൻ നടത്തേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വെരിഫിക്കേഷൻ പൂർത്തിയായാൽ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.  വെരിഫിക്കേഷനുള്ള അവസാന തിയ്യതി : ജൂലൈ 18 വൈകീട്ട് അഞ്ച് മണി.

date