Skip to main content

അറിയിപ്പുകൾ

 

 

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ ക്ലറിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ  അന്യത്ര സേവന വ്യവസ്ഥയിൽ നിയമിതരാകുവാൻ
താൽപര്യമുള്ള സർവ്വകലാശാല, സെക്രട്ടേറിയറ്റ്, പി.എസ് സി മറ്റു സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിലും ശമ്പള സ്കെയിലിലും
സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ് പി.ഒ.തൃശൂർ-680 596 എന്ന വിലാസത്തിൽ ജൂലൈ 25ന് മുമ്പ് ലഭിക്കണം.

 

അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍‌പ്പെടെയുള്ള വിവിധ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടും peedika.kerala.gov.in എന്ന  വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, വിദ്യാര്‍ത്ഥിയുടെ എസ് എസ് എൽ സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഒക്ടോബർ 31 

 

ക്യാഷ് അവാർഡിന് അപേക്ഷകള്‍ ക്ഷണിച്ചു
    
കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍, 2022-2023 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസ്സില്‍ എല്ലാ വിഷയത്തിലും  എ പ്ലസ്, സി ബി എസ് ഇ വിഭാഗത്തില്‍ എ വൺ, ഐ സി എസ് ഇ വിഭാഗത്തില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിലും  കൂടുതല്‍ മാര്‍ക്ക് ലഭിച്ച  വിദ്യാര്‍ത്ഥികള്‍ക്കും, 2022-2023 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി, പി ജി(പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ) കോഴ്സുകളില്‍ 60 ശതമാനത്തിൽ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കലാ കായിക സാംസ്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, വിദ്യാര്‍ത്ഥിയുടെ എസ് എസ് എൽ സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, വിദ്യാര്‍ത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 30.   കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495- 2372434

date