Skip to main content

അറിയിപ്പുകൾ

 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

2023 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിന്‌ ശേഷം (31/07/2023 അർധരാത്രി മുതല്‍ 09/06/2024 അർധരാത്രി വരെ ) കോഴിക്കോട്‌ ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും ഒരു യന്ത്രവത്കൃത ബോട്ട്‌ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്‌ ബേപ്പൂര്‍ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20ന്‌ ഉച്ചക്ക്‌ മൂന്ന് മണിക്ക്‌ മുന്‍പായി ബേപ്പൂര്‍ ഫിഷറീസ്‌ സ്റ്റേഷന്‍, ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്‌. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചയ്ക്ക്‌ 3.30 നു ഹാജരാകുന്ന ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495-2414074, 9496007052 

 

അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌ ജില്ലയിലെ അയലൂര്‍ അപ്ലൈഡ്‌ സയന്‍സ്‌ കോളേജില്‍ ബി എസ് സി ഇലക്ട്രോണിക്സ്, ബി എസ് സി കമ്പ്യൂട്ടർ സയന്‍സ്‌, ബി കോം കമ്പ്യൂട്ടർ  ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ്‌ യൂണിവേഴിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള കോളേജില്‍ 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജുമാണ്‌ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. www.admission.uoc.ac.in എന്ന വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജും കോഴ്‌സുകളും തെരഞ്ഞെടുക്കുക. കോളേജിന്റെ 50 ശതമാനം സീറ്റില്‍ പ്രവേശനം വേണ്ടവര്‍ https://ihrdadmissions.org എന്ന വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്  ജൂലൈ 20 ന്‌  മുമ്പ്‌ കോളേജില്‍ സമർപ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 9447711279,9446829201 

 

സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു 

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023 നുള്ള നോമിനേഷൻ ക്ഷണിച്ചു. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മൊമന്റോയും ചേർന്നതാണ് അവാർഡ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ(ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍),സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽ ദായകർ,ഭിന്നശേഷി മേഖലയിൽ പ്രവർത്തിയ്ക്കുന്ന മികച്ച എൻ.ജി.ഒ സ്ഥാപനങ്ങൾ,മികച്ച മാതൃകാ വ്യക്തി,മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി,മികച്ച കായിക താരം എന്നിവയുള്‍പ്പെടെ 20 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കേണ്ടതാണ്. അവാർഡ് നോമിനേഷനുകൾ സെപ്തംബർ 15നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് നൽകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ വിജ്ഞാപനത്തിനുമായി www.swdkerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോൺ : 0495 2371911

date