Skip to main content

അറിയിപ്പുകൾ

 

വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ വനമിത്ര അവാർഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാർഷിക ജൈവ വൈവിധ്യമടക്കം) നിലനിർത്തുന്നതിന് വിവിധ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ച്  പരിപാലിക്കുന്നതും, കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് നിസ്വാർത്ഥവുമായ സംഭാവനകൾ നൽകിയ ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 30 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും, വിശദ വിവരങ്ങളും, ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ(വനശ്രീ), അരക്കിണർ (പി.ഒ), മാത്തോട്ടം എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ നമ്പർ : 0495 2416900  

 

സൈക്കോളജി അപ്രന്റീസ്‌ നിയമനം

താനൂർ സി എച്ച്‌ എം കെ എം, ഗവ.ആര്‍ട്‌സ്‌ ആൻഡ് സയൻസ്‌ കോളേജ്‌ താനൂർ, പി.എസ്‌.എം.ഒ കോളേജ്‌ തിരൂരങ്ങാടി, അന്‍സാര്‍ അറബിക്‌ കോളേജ്‌ വളവന്നൂര്‍, ശിഹാബ്‌ തങ്ങള്‍ മെമ്മോറിയൽ ആർട്സ്‌ ആൻഡ് സയന്‍സ്‌ വുമൺസ്‌ കോളേജ്‌ കാട്ടിലങ്ങാടി, ആതവനാട്‌ എന്നീ കോളേജുകളിലേക്ക്‌ 2023-2024 സാമ്പത്തിക വര്‍ഷത്തേയ്ക്ക്‌ സൈക്കോളജി അപ്രന്‍റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്‌. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 15 ന് രാവിലെ 10 മണിക്ക്‌ അസൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റകളും രേഖകളും സഹിതം താനൂര്‍ സി എച്ച്‌ എം കെ എം.ഗവ.ആര്‍ട്‌സ്‌ ആൻഡ് സയന്‍സ്‌ കോളേജ്‌ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0494 2582800 

 

കാവുകൾക്ക് ധനസഹായം നൽകുന്നു

കാവുസംരക്ഷണത്തിനായി ഉടമസ്ഥർക്ക് നൽകുന്ന ധനസഹായത്തിനായി താൽപര്യമുള്ള ദേവസ്വം കാവുടമസ്ഥർ, ട്രസ്റ്റുകൾ എന്നിവയിൽ നിന്നും നിശ്ചിത മാതൃകയിൽ കോഴിക്കോട് സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിസ്തൃതിയുള്ള കാവുകൾക്കാണ് (കോട്ട) മുൻഗണന ലഭിക്കുക. കാവുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്താനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷ ഫോം www.forest.kerala.gov.in എന്ന വെബ് സൈറ്റിലെ Public interface/forms എന്ന പേജിലും, മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും  ലഭിക്കു. മുമ്പ് വനം വകുപ്പിൽ നിന്ന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ(വനശ്രീ) അരക്കിണർ (പി ഒ), മാത്തോട്ടം എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ  : 0495 2416900

date