Skip to main content

വനിതാ കമ്മീഷൻ സിറ്റിങ്: 12 പരാതികള്‍ തീര്‍പ്പാക്കി

 

കേരള വനിതാ കമ്മീഷൻ എറണാകുളം ജില്ലയിൽ നടത്തിയ സിറ്റിങ്ങിൽ ആദ്യ ദിനം 12 പരാതികൾ തീർപ്പാക്കി. 4 പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. 2 പരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്കും ഒരു പരാതി കൗൺസിലിങ്ങിനായും അയച്ചു. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിന് പരിഗണിക്കും. 

57 പരാതികളാണ് ആദ്യ ദിനം പരിഗണിച്ചത്. കുടുംബ പ്രശ്നങ്ങൾ, സ്ത്രീകൾ നേരിടുന്ന മറ്റ്‌ പ്രശ്നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങ്ങിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി, അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഡ്വക്കേറ്റ്മാരായ അഡ്വ. കെ.ബി രാജേഷ്, പി. യമുന, കൗൺസിലർ ബി.സന്ധ്യ എന്നിവർ പങ്കെടുത്തു.

date