Skip to main content

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്

 

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എറണാകുളം ജില്ലാ ഓഫീസിൽ അംഗത്വം എടുത്തിട്ടുള്ള അർഹരായിട്ടുള്ളവരുടെ മക്കൾക്ക് 2023-24 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സസുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്കും സ്കോളർഷിപ്പ് അനുവദിയ്ക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. അർഹതയുള്ള അംഗങ്ങൾ 2023 ഒക്ടോബർ 31 ന് മുൻപായി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐഡി കാർഡ് കോപ്പി, ആധാർകാർഡ്, ബാങ്ക് പാസ്സ്ബുക്ക് , പാസ്സായ കോഴ്സുകളുടെ മാർക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം കൂടുതൽ വിവരങ്ങൾക്ക് 0484-2341677 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

date