Skip to main content

അറിയിപ്പുകൾ

 

പി എസ്‌ സി അറിയിപ്പ് 

30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ സെവൻത് എൻ സി എ - എസ്‌ സി തസ്തികയ്ക്ക് (കാറ്റഗറി നമ്പര്‍. 655/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

 

പി എസ്‌ സി അറിയിപ്പ് 

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂൾ ടീച്ചര്‍ (ഇംഗ്ലീഷ്‌) (കാറ്റഗറി നമ്പര്‍. 254/2021) തസ്തികയ്ക്ക്‌ 28.01.2023ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ജൂലൈ 14ന്‌  പി എസ്‌ സി കണ്ണൂർ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികൾക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വൃക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്‌.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌.  ഫോൺ: 0495 2371971
                                
 

അപേക്ഷ ക്ഷണിച്ചു

ഗവ. ഐ .ടി.ഐകളിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേയ്ക്ക് 2023 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവമ്പാടി ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര ട്രേഡുകളിലേയ്ക്കും, ഏകവത്സര കോഴ്സായ പ്ലംബർ ട്രേഡിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷകർ അടുത്തുള്ള ഐ ടി ഐ കളിലെത്തി വെരിഫിക്കേഷൻ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2254070

date