Skip to main content

മാലിന്യം തള്ളൽ: 9 കേസ് കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി തുടരുന്നു. ബുധനാഴ്ച (ജൂലൈ 12)  9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, ഹാർബർ ക്രൈം, ഹിൽപാലസ്, കണ്ണമാലി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ചമ്പക്കര മാർക്കറ്റിന് സമീപം കെഎൽ 43 എൻ 9195  നമ്പർ മിനിലോറിയിൽ നിന്നും മലിന ജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിനു എറണാകുളം പനയംപിള്ളി പപ്പങ്ങാപറമ്പിൽ ഷംനാദി(36)നെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കെഎൽ 58 1കെ 883 നമ്പർ  ലോറിയിൽ കയറ്റി കൊണ്ടുവന്ന് വാതുരുത്തി റോഡരികിൽ നിക്ഷേപിച്ചതിന് പുല്ലുവഴി രായമംഗലം തെക്കേക്കരയിൽ വീട്ടിൽ അഭിജിത്ത്(24), വാതുരുത്തി ബോട്ട് ഈസ്റ്റ് ന്യൂ റോഡിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കിഴക്കമ്പലം  പുല്ലുവഴി വില്ലുമാട്ടാത്തിൽ വീട്ടിൽ ദേവദത്ത് (24) എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

 

തൃപ്പൂണിത്തുറ കരിങ്ങാച്ചിറ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കൊല്ലം പാലക്കൽ ചവറ സൗത്ത് മേലെ പുത്തൻവീട് വീട്ടിൽ മുകേഷി (28)നെ പ്രതിയാക്കി ഹിൽപാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കുമ്പളങ്ങി ചെറിയകടവിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കണ്ണമാലി മാവുങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ കുഞ്ഞുമോൻ (54), തെക്കേ ചെല്ലാനം സെന്റ്. ജോർജ് പള്ളിക്ക് സമീപം കടൽതീരത്ത് മാലിന്യം നിക്ഷേപിച്ചതിന് സൗത്ത് ജലാനും അഞ്ചുതയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ കാർലോസ്, ചെല്ലാനം ഹാർബറിന് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന്  സൗത്ത് ചെല്ലാനം പള്ളിക്കേതയ്യിൽ വീട്ടിൽ മേരി (40) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ഇൻഫോപാർക്ക് റോഡിൽ കുഴിക്കാട്ട് മൂല എസ്. ബി. ഐ എടിഎം നു സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് തൃശൂർ ചേർപ്പ് തിരുത്തികാട്ടിൽ വീട്ടിൽ ടി.എ യുനൈസ്(24), ഇടച്ചിറ മില്ലുംപടി റോഡിൽ ടി/ടി.ഇ /44/12/1 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ എത്തി മാലിന്യം നിക്ഷേപിച്ചതിന് കാക്കനാട് ഇടചിറക്കൽ വീട്ടിൽ ഇ. ബി അൻവർ എന്നിവരെ പ്രതിയാക്കി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date