Skip to main content

അറിയിപ്പുകൾ

 

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ്  ശിശുവികസന  പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്,  2022-23 സാമ്പത്തിക വർഷത്തെ  അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 21 ഉച്ചക്ക് രണ്ട്  മണി. ദർഘാസുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക് : 0496 2501822

 

ഇ ടെണ്ടർ ക്ഷണിച്ചു

ആരോഗ്യ കേരളം മുഖാന്തിരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  എൻ ജി എസ്‌ എക്വിപ്മെന്റ് ഫോർ ഹോൾ ജീനോം സീക്യുവെൻസിങ്  വിതരണം  ചെയ്യുന്നതിന്  താല്പര്യമുള്ള നിർമ്മാതാവ് /വിതരണക്കാർ എന്നിവരിൽ നിന്നും  ഇ ടെണ്ടർ ക്ഷണിച്ചു. ജൂലൈ 26നു വൈകുന്നേരം അഞ്ച് മണി വരെ ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . കൂടുതൽ  വിവരങ്ങൾക്ക് : 0495 2374990 www. etenders.kerala.gov.in 
 

 ടെണ്ടർ ക്ഷണിക്കുന്നു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ ആവശ്യമുണ്ട്. വിശദ ടെണ്ടർ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസുമായോ, 04952374990 എന്ന ഫോൺ നമ്പറിലോ അല്ലെങ്കിൽ www.arogyakeralam.gov.in  വെബ് സൈറ്റിലോ ബന്ധപ്പെടുക.

date