Skip to main content

അറിയിപ്പുകൾ

 

പി എസ്‌ സി അറിയിപ്പ്

ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട്-1 നേരിട്ടുള്ള നിയമനം) (സെക്കൻഡ് എൻ സി എ മുസ്‌ലിം) (കാറ്റഗറി ന. 649/2017) തസ്തികയുടെ 02.09.2019 തിയ്യതിയിൽ 649/19/ഡി ഒ ഡി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക  റദ്ദാക്കിക്കൊണ്ട് 12.12.2022 തീയതിയിൽ പ്രസിദ്ധീകരിച്ച ഇതേ നമ്പർ 'റാങ്ക് പട്ടിക റദ്ദാക്കൽ വിജ്ഞാപനം' റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു. 

 

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന മലമ്പുഴ ഗിരിവികാസില്‍ പാചകക്കാരിയുടെ ഒഴിവുണ്ട്‌. പ്രായപരിധി 50 വയസ്‌. മുന്‍ പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന. താമസിച്ചു ജോലി ചെയ്യാന്‍ താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, യു എം എസ്‌ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ജൂലൈ 18 നു മുൻപ്  nykpalakkad2020@gmail.com എന്ന ഇമെയിലിലേക്ക്‌ അയക്കേണ്ടതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ : 6282296002

 

ലേലം ചെയ്യുന്നു

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ഫിഷറീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ ഉൾപ്പെട്ട 87 സെന്റ് ഭൂമിയിൽ 14 ഓളം മരങ്ങൾ ( മഹാഗണി-1, പ്ലാവ് -2, പന-6, മഴമരം-1, ശീമക്കൊന്ന-1, തെങ്ങ്-3 , മാവിന്റെ 2 ശാഖകൾ) ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ജൂലൈ 19 ന് രാവിലെ 11 മണിക്ക് ലേലം നടക്കും. പങ്കെടുക്കുന്നവർ രാവിലെ 11 മണിക്ക് മുമ്പ് 1500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-238005.

date