Skip to main content

സ്റ്റുഡന്റ് യൂട്ടിലിറ്റി സെന്റർ ഉദ്ഘാടനം നാളെ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും 

 

ദേവഗിരി സെന്റ് ജോസ് കോളേജിൽ റൂസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്റ്റുഡന്റ് യൂട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 14) രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സമഗ്ര മാറ്റങ്ങൾ വരുത്താൻ രൂപീകരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ).

ചടങ്ങിൽ എം.കെ രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ സുരേഷ് കുമാർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, റൂസ സ്റ്റേറ്റ് നോഡൽ ഓഫീസർ ആന്റ് റിസർച്ച് ഓഫീസർ ജഗൻ സെബാസ്റ്റ്യൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കും

date