Skip to main content

ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ കേരള ഹൗസിലെത്തും

 

 ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളി ഡോക്ടർമാർ നാളെ (14/07/2023) അതിരാവിലെ കേരള ഹൗസിലെത്തുമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു. 27 പേരാണ് ആദ്യഘട്ടത്തിൽ എത്തിച്ചേരുന്നത്. 10 പേർ വനിതകളാണ്.  ഇവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തും. 

     മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂ ഡൽഹി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും. 
 മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിട്ടുണ്ട്.   ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്.

date