Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സർവ്വേയും ഭൂരേഖയും വകുപ്പ് തൃക്കാക്കര റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിന് കീഴിലുള്ള 11 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് അതാത് വില്ലേജ് പരിധികളിൽ നിന്ന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
വാഹനം ആറുമാസത്തേക്കാണ് വാടകയ്ക്ക് എടുക്കുന്നത്. താല്പര്യമുള്ള വാഹന ഉടമ സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂലൈ 18 ഉച്ചയ്ക്ക് രണ്ടിനു മുൻപായി തൃക്കാക്കര റീ സർവ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. അന്നേദിവസം മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഫോൺ : 0484 2427503
date
- Log in to post comments