Skip to main content

പി.ജി. ദന്തൽ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

വിവിധ സർക്കാർ ദന്തൽ കോളജുകളിലെയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ വിവിധ എം.ഡി.എസ്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി NEET MDS-2023 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചുസർവീസ് വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ജൂലൈ 20 വൈകിട്ട് വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാംവിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും.  ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്3220/2023

date