Skip to main content

സ്വകാര്യബസുകളുടെ നഗരപ്രവേശം: ആക്ഷേപങ്ങൾ 26ന് പരിശോധിക്കും

വൈപ്പിൻകരയിൽ നിന്ന് സ്വകാര്യ ബസുകൾ എറണാകുളം നഗരത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആക്ഷേപങ്ങൾ പരിശോധിക്കുന്നതിന് 26ന് രാവിലെ 11 മണിക്ക് ഗവ. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ യോഗം നടക്കും. ഗതാഗത (ബി) വകുപ്പ് ജോയിന്റ് സെക്രട്ടറി ഷീലാ എം. ആക്ഷേപങ്ങൾ സമർപ്പിച്ചവരെ നേരിൽ കേൾക്കും. ഒരു സംഘടനിൽ നിന്ന് ഒരാൾ മാത്രം ഹാജരായാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്3222/2023

date