Skip to main content
inauguration

പഠനോപകരണ കിറ്റ് വിതരണം 

കേരള മോട്ടോര്‍  തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മലപ്പുറം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളുടെ ഒന്നു മുതല്‍  ഏഴു  വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.   ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.ജെ.സ്റ്റാലിന്‍   അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ  പ്രതിനിധീകരിച്ച്  വി.എ.കെ തങ്ങള്‍ (എസ്.ടി.യു)എന്‍.അറമുഖന്‍ (സി.ഐ.ടി.യു)ഹരീഷ് കുമാര്‍ (എ.ഐ.ടി.യു.സി),   വി.പി ഫിറോസ്  (ഐ.എന്‍.ടി.യു.സി)എല്‍.സതീഷ് (ബി.എം.എസ്)പി.കെ.മൂസ്സ (ബസ്സ് ഓപ്പറേറ്റേഴ്സ്  ഓര്‍ഗനൈഷേന്‍),  ഹംസ ഏരിക്കുന്നന്‍ (ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍),    മുഹമ്മദ് ഇസ്ഹാക്ക്(യു.ടി.യു.സി) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എം അബ്ദുള്‍ ഹക്കീം സ്വാഗതവും ഹെഡ്ക്ലര്‍ക്ക് എ.ഷൈനി  നന്ദിയും പറഞ്ഞു. (ഫോട്ടോ സഹിതം)

 

date