Skip to main content

ജില്ലാ റോൾബോൾ ചാമ്പ്യൻഷിപ്പ്

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകാരമുള്ള റോൾബോൾ മലപ്പുറം ജില്ലാ ചാമ്പ്യൻഷിപ്പ് ജൂലൈ 16ന് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മിനി (11 വയസ്സിന് താഴെ), സബ് ജൂനിയർ (14 വയസ്സിന് താഴെ), ജൂനിയർ (17 വയസ്സിന് താഴെ) സീനിയർ (17 വയസ്സിന് മുകളിൽ) എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം ഉണ്ടായിരിക്കും. ജില്ലാ റോൾബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. താത്പര്യമുള്ള ടീമുകൾ സ്വന്തം സ്ഥാപനം മുഖേന ജൂലൈ  15ന് വൈകീട്ട് അഞ്ചിന് മുമ്പായി 9400763355 എന്ന നമ്പറിൽ എൻട്രി നൽകണം. ഈ വർഷത്തെ നാഷണൽ ഗെയിംസിൽ കായിക ഇനമായി റോൾബോളിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

date