Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി  ഉപകേന്ദ്രത്തിൽ ആഗസ്റ്റില്‍ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (DCFA),  നാലു മാസം ദൈർഘ്യമുളള 'ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ' (DEOA) എന്നീ കോഴ്‌സുകൾക്ക് പ്ലസ്ടു കൊമേഴ്‌സ്/ ബികോം, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഡി.സി.എഫ്.എ കോഴ്‌സിന് അർഹമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജി.ബി.ടി ബസ് സ്റ്റാൻഡ് കച്ചേരിപ്പടി, മഞ്ചേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2764674.

date