Skip to main content

ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജുകളിലെ സർക്കാർ സീറ്റുകൾ വർദ്ധിപ്പിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ  പ്രവർത്തിക്കുന്ന ആറ്റിങ്ങൽ,  കൊട്ടാരക്കര,  പൂഞ്ഞാർ  എൻജിനിയറിങ് കോളേജുകളിൽ ഈ അദ്ധ്യയനവർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ഉൾപ്പടെയുള്ള എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകൾ സർക്കാർ സീറ്റുകളാക്കി ഉത്തരവായി.  അടൂർചേർത്തലകല്ലൂപ്പാറകരുനാഗപ്പള്ളി എൻജിനിയറിങ് കോളേജുകളിൽ  കമ്പ്യൂട്ടർ സയൻസ് ഒഴിച്ചുള്ള മറ്റ് ബ്രാഞ്ചുകളിൽ 75 ശതമാനം സീറ്റുകളും സർക്കാർ സീറ്റുകളായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഐ.എച്ച്.ആർ.ഡി.യിലെ ഏഴ് എൻജിനിയറിങ് കോളേജുകളിൽ ഈ സീറ്റുകളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ഫീസ് വിദ്യാർത്ഥികൾ നൽകിയാൽ മതി. കരുനാഗപ്പള്ളി എൻജിനിയറിങ് കോളേജിൽ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്‌സ് ആൻഡ് വിഎൽഎസ്‌ഐ ബിടെക് കോഴ്‌സിനും സർക്കാർ സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഡാറ്റാ സയൻസ് തുടങ്ങി നിരവധി ന്യൂജെൻ കോഴ്‌സുകളും വിദേശ സർവ്വകലാശാലകളുമായി സംയോജിച്ചുള്ള പ്രവർത്തനങ്ങളും ഈ അദ്ധ്യയനവർഷം ആരംഭിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്3228/2023

date