Skip to main content

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമം അനുവദിക്കില്ല:മന്ത്രി കെ എന്‍ ബാലഗോപാല്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമം അനുവദിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ഡോ. വന്ദനാദാസിന്റെ ഛായാചിത്രം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏറെ വേദനയോടെയാണ് ഡോ. വന്ദനാദാസിനെ കേരളം ഓര്‍ക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേഷ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വടക്കേടത്ത്, ഫൈസല്‍ ബഷീര്‍, സൂപ്രണ്ട് സുനില്‍കുമാര്‍, ആര്‍ എം ഒ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date