Skip to main content

വിലക്കയറ്റം: പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും- ജില്ലാ കലക്ടര്‍

പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുവിപണിയില്‍ പരിശോധന വ്യാപകമാക്കുമെന്നും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ജില്ലാ- താലൂക്ക്തല സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതവില, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത വ്യാപാരം എന്നിവ ശ്രദ്ധയില്‍പ്പെട്ട് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരേ ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങള്‍ക്ക് താരതമ്യേന തുല്യമായ വിലയ്ക്ക് പകരം വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത നിരക്കില്‍ വില ഈടാക്കുന്നതും കണക്കില്‍പ്പെടാത്ത അധികം സ്റ്റോക്ക് സംഭരിച്ച് സൂക്ഷിക്കുന്നതും ഉത്പ്പന്നങ്ങളുടെ പര്‍ച്ചേസ് റേറ്റില്‍ നിന്നും അമിതലാഭമെടുത്ത് വില്പന വില നിശ്ചയിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതും ബില്‍ നല്‍കുന്നുണ്ടോയെന്നും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കും. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് നിയമാനുസൃതമുള്ള ബില്‍ നല്‍കാതിരിക്കുക എന്നിവയ്ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date