Skip to main content

ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് ഇന്ന് (ജൂലൈ 14) മുതല്‍

ഇടുക്കി ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 633 ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന വിവിധ ക്യാമ്പുകളില്‍ നടക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ സഹകരണത്തോടെ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉപകരണ വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ഡീന്‍ കുര്യാക്കോസ് എം. പി. തൊടുപുഴ വെങ്ങല്ലൂര്‍ ഷെറോണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെ കീഴിലുള്ള വിതരണ ക്യാമ്പാണ് ഇവിടെ നടത്തുന്നത്. ജില്ലയിലെ മറ്റ് ബ്ലോക്കുകളുടെ കീഴിലുള്ള ക്യാമ്പുകളുടെ തീയതി യഥാക്രമം ഇടുക്കി, കട്ടപ്പന (14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ഫാത്തിമ മാതാ ചര്‍ച്ച് ഓഡിറ്റോറിയം, തടിയമ്പാട്), നെടുങ്കണ്ടം (16 ന് ഞായറാഴ്ച രാവിലെ 10 ന് കമ്മ്യൂണിറ്റിഹാള്‍, കല്ലാര്‍) അഴുത (16 ന് ഉച്ചയ്ക്ക് 2 മണിക്ക് പീരുമേട് എസ്. എം. എസ്. ലൈബ്രറി ഹാള്‍) അടിമാലി (17 ന് തിങ്കളാഴ്ച രാവിലെ 10 ന് കാര്‍മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയം, മച്ചിപ്ലാവ്, അടിമാലി), ദേവികുളം (17 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വി.എസ്.എസ്.എസ്.ഹാള്‍, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ക്യാമ്പസ്, മൂന്നാര്‍) എന്നീ സ്ഥലങ്ങളില്‍ നടക്കും.

date