Skip to main content

അറിയിപ്പുകൾ

ഖാദി ഡിസ്‌കൗണ്ട് മേള

2023 ജൂലൈ 17 മുതല്‍ 22 വരെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി റിഡക്ഷന്‍ മേള ആരംഭിക്കുന്നു. ഖാദി തുണിത്തരങ്ങള്‍ക്ക്‌ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495  2366ി56

ഇ ടെണ്ടർ ക്ഷണിച്ചു
 
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് ആറ് മുതൽ 28 വരെ കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയം കോമ്പൗണ്ടിൽ നടത്തുന്ന ഓണം കൈത്തറി മേളയുടെ പവലിയൻ നിർമ്മാണ പ്രവൃത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. നിരത ദ്രവ്യം10000/-രൂപ. ടെണ്ടർ ഫീസ് +18 ശതമാനം ജി എസ്‌ ടി. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക് : diccalicut@gmail.com  0495-2765770 / 2766563  https://etenders.kerala.gov.in

സീറ്റ്‌ ഒഴിവ്‌

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്‌ ക്രാഫ്റ്റ്  ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിലേക്ക്‌ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള പ്ലസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട്‌ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 0495-2372131, 9745531608

date