Skip to main content

പരീക്ഷകള്‍ മാറ്റിവെച്ചു

 

പി എസ്‌ സി ജൂൺ 29ന്  നടത്താനിരുന്ന അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി ന. 582/2022) ഇൻ കേരള സ്റ്റേറ്റ് പോലൂഷൻ  കണ്ട്രോൾ ബോർഡ്, വർക്‌ഷോപ് ഇൻസ്‌ട്രക്ടർ /ഡെമോൺസ്‌ട്രേറ്റർ /ഇൻസ്‌ട്രക്ടർ ഗ്രേഡ് II ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (ടെക്നിക്കൽ  എജ്യുക്കേഷൻ ) (കാറ്റഗറി ന. 680/2022) എന്നീ പരീക്ഷകള്‍ ജൂലൈ19 ലേക്ക്‌ മാറ്റിവെച്ചു. പരീക്ഷാകേന്ദ്രവും സമയവും മാറ്റമില്ല. ജൂൺ 29 ലേക്ക്‌ ലഭ്യമാക്കിയിരുന്ന ഹാള്‍ടിക്കറ്റുമായി ഉദ്യോഗാര്‍ത്ഥികള്‍ അതേ പരീക്ഷാകേന്ദ്രത്തില്‍ തന്നെ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

date