Skip to main content

നാദാപുരത്ത് വിജയനാദം 2023 ജൂലൈ 16ന് 

 

നാദാപുരം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കുന്നു. ഇ.കെ വിജയൻ എം എൽ എയുടെ നേതൃത്വത്തിലാണ് നാദാപുരം നിയോജക മണ്ഡലം പ്രതിഭാസംഗമം വിജയനാദം 2023 സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ 870 ഓളം വിദ്യാർത്ഥികളെയും 14 സ്കൂളുകളെയും ചടങ്ങിൽ അനുമോദിക്കും. 

ജൂലൈ 16 ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കുന്ന പരിപാടി നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി പ്രദീഷ്, പി സുരയ്യ ടീച്ചർ, ബാബു കാട്ടാളി, ഒ.പി ഷിജിൽ, പി.ജി ജോർജ് മാസ്റ്റർ, കെ സജിത്ത്, നസീമ കൊട്ടാരത്തിൽ, കെ ഷാഹിന, എൻ പത്മിനി, വി.വി മുഹമ്മദലി, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിജയനാദം 2023 പരിപാടിയോട് അനുബന്ധിച്ച് 'ആഗോള തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ ഉപരിപഠന കൺസൾട്ടന്റ് കെ എച്ച്   ജറീഷ്, 'ഉപരിപഠന വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങൾ'എന്ന വിഷയത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി രാജീവ് എന്നിവർ ക്ലാസുകൾ നയിക്കും.

date