Skip to main content

നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

 

നൊച്ചാട് പഞ്ചായത്തിലെ നവീകരിച്ച ജനകീയ ഹോട്ടൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളിയൂർ ടൗണിലാണ് അതിവിപുലമായ സൗകര്യത്തോടെ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷം മുന്നേ മുളിയങ്ങലിൽ തുടങ്ങിയ ജനകീയ ഹോട്ടലാണ് വെള്ളിയൂരിലേക്ക് മാറ്റിയത്.

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്നതാണ് വിശപ്പ് രഹിത കേരളം പദ്ധതി. ഇതിന്റെ ഭാ​ഗമായാണ് കുടുംബശ്രീയുമായി സഹകരിച്ച് 20 രൂപയ്ക്ക് ചോറ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. 

ചടങ്ങിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്തംഗം കെ. മധു കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പി.പി ശോണിമ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസി. സെകട്ടറി കെ. ഷെബീന നന്ദിയും പറഞ്ഞു.

date