Skip to main content

തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു; ബഷീർ  അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

 

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി  'തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു' എന്ന പേരിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സാഹിത്യകാരൻ അർഷാദ് ബത്തേരി പരിപാടി ഉദ്ഘാടനം ചെയ്തു. മഹാമാരിയിലും പ്രളയത്തിലും ലോകം നിശ്ചലമായപ്പോഴും അക്ഷരങ്ങളുടെ ലോകം ചലിച്ചു കൊണ്ടേയിരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.വി.ഷഹനാസ്, ക്ഷേമകാര്യ ചെയർമാൻ പി.അബ്ദുറഹ്മാൻ, ജനപ്രതിനിധികളായ ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, ഗോപീ നാരായണൻ, പി.പി രാജൻ, എ.ഇ.ഒ വിനോദ് എം, സൂപ്പി തിരുവള്ളൂർ, കെ.വി പ്രേമൻ, കെ.പി വൃന്ദ, പി.സതി, കെ.വി.തൻവീർ, റുഖിയ, കെ.എം രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

date