Skip to main content

വില നിയന്ത്രണം: പച്ചക്കറികടകളില്‍ പരിശോധന നടത്തി -24 കടകളില്‍ ക്രമക്കേട്

ആലപ്പുഴ: പച്ചക്കറികളുടെ വില വിപണിയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പച്ചക്കറി കടകളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉദ്യോഗസ്ഥര്‍ പൊതുവിപണിയിലെ 105 കടകള്‍ പരിശോധിച്ചു. 24 കടകളില്‍ ക്രമക്കേട് കണ്ടെത്തി. പലയിടങ്ങളിലും ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുന്നതായും കണ്ടെത്തി.  

ജൂലൈ 11-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അരി, പലചരക്ക്, ഫ്രൂട്ട്സ് തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കൂടുതല്‍ വില ഈടാക്കിയ കടകളിലെ വില കുറച്ച് ബോര്‍ഡില്‍ എഴുതിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കരിഞ്ചന്തയും അമിത വില ഈടാക്കുന്നതുമായ കടകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. 

അനധികൃതമായി വില ഈടാക്കുന്നത് തടയുക, കടയിലെ സാധനങ്ങളുടെ വില ഏകീകരിക്കുക, വില നിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date