Skip to main content

സഞ്ജീവനം കാവ്യപുരസ്‌കാരം: കവിതകള്‍ ക്ഷണിച്ചു

ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ഒ.എസ്. സഞ്ജീവിന്റെ സ്മരണാര്‍ത്ഥം സഞ്ജീവനം സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തുന്ന പ്രഥമ സഞ്ജീവനം കാവ്യപുരസ്‌കാരത്തിനായി കവിതകള്‍ ക്ഷണിച്ചു.

കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ബിരുദ, ബിരുദാനന്തര, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് കവിതകള്‍ അയക്കാം. പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുരസ്‌കാരത്തിനായി ലഭിക്കുന്ന കവിതകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 25 കവിതകളുടെ രചയിതാക്കള്‍ക്കായി ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ ചേര്‍ത്തല എസ്.എല്‍. പുരം ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ 'മഴ' എന്ന പേരില്‍  കവിത ക്യാമ്പും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947528616, 9947767771.

date