Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍: താത്കാലിക നിയമനം

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്ണോസിസ്  വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: റേഡിയോ ഡയഗനോസിസില്‍ എം.ഡി/ ഡി. എന്‍.ബി. ബിരുദവും ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. പ്രായം: 25-40 മധ്യേ. 

അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം  ജൂലൈ 18-ന് രാവിലെ 10-ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 

date