Skip to main content

മനുഷ്യരെ മാനസികവും ശാരീരികവുമായി ഉണര്‍ത്തുന്ന കേന്ദ്രമായി റൈഫിള്‍ ക്ലബ്ബ് മാറി- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: മനുഷ്യരെ മാനസികവും ശാരീരികവും ആരോഗ്യകരവുമായി ഉണര്‍ത്തുന്ന കേന്ദ്രമായി റൈഫിള്‍ ക്ലബ്ബ് മാറിയെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 55-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ദീപശിഖ പ്രയാണത്തിന് തിരിതെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേര്‍ത്തലയിലെ റൈഫിള്‍ ക്ലബ്ബ് നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനകരമായി മാറിയിട്ടുണ്ട്. നല്ല നിലയിലുള്ള ഒരു സംഘാടനമാണ് ചാമ്പ്യന്‍ഷിപ്പിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. 55-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ തയാറാക്കിയ മാസ്റ്റര്‍ സൂര്യനാരയണനെ മെമന്റോ നല്‍കി മന്ത്രി അഭിനന്ദിച്ചു.

ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ആലപ്പുഴ, ചേര്‍ത്തല നഗരങ്ങള്‍ ചുറ്റി ചേര്‍ത്തല റൈഫില്‍ ക്ലബ്ബില്‍ സമാപിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ദീപശിഖ ഏറ്റുവാങ്ങുന്നത്തോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. ചേര്‍ത്തല റൈഫിള്‍ ക്ലബ്ബില്‍ ജൂലൈ 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ല റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ദിലീമ ജോജോ, കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.വി.സി. ജെയിംസ്, ഓര്‍ഗനൈസിങ് സെക്രട്ടറിയും കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ കിരണ്‍ മാര്‍ഷല്‍, ജില്ലാ റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ.സി. ശാന്തകുമാര്‍, സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍, ട്രഷറര്‍ ഗോപാലന്‍ ആചാരി, ഡി.കെ. ഹരീഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. കണ്ണന്‍, പി. മഹാദേവന്‍, ഡെവിസ് തയില്‍, എസ്. ജോയ്, എ.സി വിനോദ് കുമാര്‍, അവിറ തരകന്‍, റെജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date