Skip to main content

സംരംഭകത്വ ശില്‍പശാല

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നടത്തുന്ന സംരംഭകത്വ ശില്പശാല തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം നിലവിലെ സംരംഭകരെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, സംരംഭകത്വ പരിശീലനങ്ങള്‍, ലോണ്‍ ലൈസന്‍സ് മേളകള്‍, വ്യവസായ വിപണന പ്രദര്‍ശന മേളകള്‍ തുടങ്ങിയവ ഒരുക്കുക എന്നിവയ്ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജന്‍ അധ്യക്ഷയായി. മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസര്‍ ജോണ്‍ സാം വിഷയാവതരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അജിത്ത്, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ശിവരാമന്‍, ആരോഗ്യ- വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  വി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ എം.കെ സുധീര്‍, സലീന വിനോദ്, വിജയകുമാര്‍, ആര്‍. ജയരാജന്‍, ബിന്ദു ചന്ദ്രഭാനു, ജോണ്‍ വര്‍ഗീസ്, ജി. ശ്രീലേഖ, ഗീത മുരളി, ഗീത തോട്ടത്തില്‍, പ്രിയ വിനോദ്, കെ. റജി, എന്‍.ആര്‍. ഗോപകുമാര്‍, രമണി ഉണ്ണികൃഷ്ണന്‍, ശ്രീകല വിനോദ്, എ.കെ. സിനി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രൊഫ. സുകുമാര ബാബു, വ്യവസായ വികസന ഓഫീസര്‍ പി. ശ്രീജ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ തുളസീഭായി, ആര്യ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. കൃഷ്ണപിള്ളയും ബാങ്ക് വായ്പ നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ മാവേലിക്കര എസ്.ബി.ഐ. ഉദ്യോഗസ്ഥ ശാലിനി ശശിധരനും ക്ലാസെടുത്തു.
 

date