Skip to main content

സംഗീതഭൂഷണം ഡിപ്ലോമ: അപേക്ഷിക്കാം

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. കെ. ഓമനക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഗീത ഭാരതിയാണ് അക്കാദമിക് സഹായം നല്‍കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം വൈകുന്നേരം 7.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളിലാണ് ക്ലാസ്.

എസ്.എസ്.എല്‍.സി., പ്ലസ് ടു യോഗ്യതയും 17 വയസ്സിനു മുകളില്‍ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register, https://srccc.in/download ലിങ്കുകളിലൂടെ ജൂലൈ 31-നകം അപേക്ഷിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 04712325101, 8281114464.

date