Skip to main content

ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് കൊട്ടാരക്കരയില്‍ ആരംഭിച്ച പുതിയ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 

www.ihrdadmissions.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. വെബ്‌സൈറ്റ്: www.ihrd.ac.in

date