Skip to main content

ദേശീയ പുരസ്‌ക്കാര നിറവില്‍ സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ 

ആലപ്പുഴ: ഡല്‍ഹി ആസ്ഥാനമായ ഓള്‍ ഇന്ത്യ ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് ക്വാളിറ്റി എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന കയര്‍ കോര്‍പ്പറേഷന്. ഇന്ത്യയിലെ വിവിധ കമ്പനികളുടെ ഉത്പ്പന്നങ്ങളും അവയുടെ ഗുണമേന്മയും പരിശോധിച്ച ശേഷം വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനത്തിന് ആദ്യമായാണ് ഇത്തരത്തില്‍ അവാര്‍ഡ് ലഭിക്കുന്നത്. 

ജൂലൈ 31-ന് ഡല്‍ഹിയിലെ സ്പീക്കര്‍ ഹാള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌ക്കാര വിതരണം. പുരസ്‌കാരം നേടിയതില്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ എന്നിവര്‍ അഭിനന്ദിച്ചു.

date