Skip to main content

വിട്ടെടുപ്പ് തിങ്കളാഴ്ച പുനഃരാരംഭിക്കും

ആലപ്പുഴ: അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളില്‍ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന എഫ്.സി.ഐ.യില്‍ നിന്നുള്ള വിട്ടെടുപ്പ് തിങ്കളാഴ്ച (ജൂലൈ 24) മുതല്‍ പുനഃരാരംഭിക്കും. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ വിളിച്ചു കൂട്ടിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ലേബര്‍ ഓഫീസര്‍മാര്‍, എഫ്.സി.ഐ. ഡിവിഷണല്‍ മാനേജര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.   
 

date