Skip to main content

സ്മാം പദ്ധതി; കാർഷിക - വിള സംസ്‌ക്കരണ   യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം  പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം.  കർഷകർക്ക് കാർഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതൽ 60 ശതമാനം വരെ സബ്‌സിഡിയോടെ നൽകുന്ന പദ്ധതിയാണിത്.

കർഷക കൂട്ടായ്മകൾ, എഫ്.പി.ഒ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ തുടങ്ങുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും കർഷക സംഘങ്ങൾക്ക്  ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന്   പരമാവധി 80 ശതമാനവും  സബ്‌സിഡി ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം അപേക്ഷ നൽകി വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർ അപേക്ഷ പിൻവലിച്ച് വീണ്ടും അപേക്ഷിക്കണം.

www.agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേനയാണ്  രജിസ്റ്റർ ചെയ്യേണ്ടത്.   ഫോൺ: 04812561585,   8078103713

date