Skip to main content

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച സന്ദർശിക്കും

മുഴപ്പിലങ്ങാട് റെയിൽവേ ഗേറ്റ് പരിസരത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി പദ്ധതി തയ്യാറാക്കാൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച സ്ഥലം സന്ദർശിക്കും. ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ചെയർമാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ തഹസിൽദാർ, ഇറിഗേഷൻ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടാവും. ശാശ്വത പരിഹാരത്തിന് പദ്ധതി നിർദേശിച്ചാൽ നടപ്പിലാക്കാമെന്ന് യോഗത്തിൽ ദേശീയപാത അതോറിറ്റി അറിയിച്ചു. നിലവിൽ ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുന്നുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. ജില്ലയിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാനും ക്യാമ്പുകൾ ആവശ്യമായ സ്ഥലങ്ങളിൽ പ്രാദേശികമായി തയ്യാറെടുപ്പുകൾ നടത്താനും കലക്ടർ നിർദേശിച്ചു.
 

date