Skip to main content

കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: അപേക്ഷിക്കാം

ആലപ്പുഴ: കർഷകർക്ക് 40 മുതൽ 60 ശതമാനം വരെ സബ്സിഡിയോട് കൂടി കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനായി ഓഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം. കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതി വഴിയാണ് അപേക്ഷ ക്ഷണിച്ചത്. കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര- വിള സംസ്കരണ മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവയാണ് സബ്സിഡിയിൽ ലഭിക്കുക. കർഷക കൂട്ടായ്മകൾ, എഫ്.പി.ഒ.കൾ, പഞ്ചായത്തുകൾ, വ്യക്തികൾ എന്നിവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായമായി നൽകും. യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളിൽ ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം സാമ്പത്തിക സഹായവും നൽകും.

http://agrimachinery.nic.in/index എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9544724960, 9846834836, 9495227954, 9947949369.
 

date