Skip to main content

പ്രതിഭാ പിന്തുണ പദ്ധതി

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രതിഭാ പിന്തുണ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.  വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പ്രതിഭാധനരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 30 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.  2022, 2023 വർഷങ്ങളിൽ ഏതെങ്കിലും രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരാകണം.  അപേക്ഷയോടൊപ്പം ഏത് മേഖലയിലാണ് പ്രതിഭ തെളിയിച്ചതെന്നതിന്റെ സർട്ടിഫിക്കറ്റ്, ജാതി, വരുമാനം (വരുമാന പരിധി മൂന്ന് ലക്ഷം രൂപ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ   ഉൾക്കൊള്ളിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 23. ഫോൺ: 0497 2700596.

date