Skip to main content

തീരമൈത്രി പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ  സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ചുപേർ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിൽ ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസിൽ ഉൾപ്പെടുന്നവരും ജില്ലയിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്. വിധവകൾ, ട്രാൻസ്‌ജെന്റർ, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർ എന്നിവർക്ക് മുനഗണന. ഈ വിഭാഗക്കാർക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം അനുവദിക്കും.
അപേക്ഷാ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി എന്നീ മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത് 20നകം ലഭിക്കണം. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 7902502030, 0497 2732487.
 

date